Kerala
മുഖ്യമന്ത്രിക്ക് ജന്മദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി ഉൾപ്പെടെ പ്രമുഖർ


ഫയൽ ചിത്രം
തിരുവനന്തപുരം | മുഖ്യമന്ത്രി പിണറായി വിജയനെ പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണിൽ വിളിച്ച് ജന്മദിനാശംസകൾ അറിയിച്ചു. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ നേരിട്ടെത്തി ജന്മദിനാശംസകൾ നേർന്നു.
ചലച്ചിത്ര താരം മോഹൻലാൽ ടെലഫോണിൽ മുഖ്യമന്ത്രിക്ക് ജന്മദിനാശംസ നേർന്നു. പ്രതിപക്ഷനേതാവ് വി ഡി സതീശൻ നേരിട്ടെത്തി ആശംസകൾ അറിയിച്ചു. മുൻ പ്രധാന മന്ത്രി എച്ച് ഡി ദേവ ഗൗഡ, ലോക സഭാ സ്പീക്കർ ഓം ബിർള എന്നിവർ ട്വിറ്ററിൽ ആശംസ അറിയിച്ചു.
ശരദ് യാദവ്, സുപ്രിയ സൂലെ, ശശി തരൂർ, അർജുൻ മുണ്ട, സുരേഷ് പ്രഭു, മുഖ്യമന്ത്രിമാരായ അരവിന്ദ് കെജ്‌രിവാൾ, ഹേമന്ത് സോറാൻ, ഹിമന്ത ബിശ്വാസ് ശർമ, കോണർഡ് സാംഗ്മ, എൻ ബിരേന് സിംഗ് എന്നിവരും കേന്ദ്ര മന്ത്രിമാരായ നിതിൻ ഖഡ്കരി, രത്തൻ ലാൽ കാട്ടാരിയ, സഞ്ജയ് ധോട്രെ, ഡോ. മഹേന്ദ്ര നാഥ് പണ്ടേ, ഫാഗ്ഗൻ സിംഗ് കുലസ്റ്റെ തുടങ്ങിയവരും ട്വിറ്ററിൽ ആശംസ അറിയിച്ചു.

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിക്ക് ജന്മദിന ആശംസകൾ നേരുന്നു
സാമൂഹിക-രാഷ്ട്രീയ മേഖലയിലെ അനേകം വ്യക്തികൾ ആശംസകൾ അറിയിച്ചവരിൽപ്പെടുന്നു. മുഖ്യമന്ത്രിക്ക് ഇന്ന് 76 വയസ്സ് പൂർത്തിയായി.