Connect with us

Kerala

മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 76-ാം പിറന്നാള്‍

Published

|

Last Updated

തിരുവനന്തപുരം |  കേരളത്തിന്റെ ക്യാപ്റ്റനെന്ന് ഇടത് പ്രവര്‍ത്തകര്‍ വാഴ്ത്തുന്ന സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 76-ാം പിറന്നാള്‍. 40 വര്‍ഷത്തെ ചരിത്രം തിരുത്തി തുടര്‍ ഭരണം നേടിയ പിണറായിയുടെ ഇന്നത്തെ പിറന്നാളാഘോഷത്തിന് ഒരു പ്രത്യേകതയുണ്ട്. അദ്ദേഹം മുഖ്യമന്ത്രിയായിരിക്കുന്ന 15- ാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്നാണ് ആരംഭിക്കുന്നത്. നിയമസഭാ സമ്മേളനം തുടങ്ങുന്ന ദിവസമെന്നതിനപ്പുറം മറ്റ് പ്രത്യേകതകളൊന്നുമില്ലെന്നും ആഘോഷങ്ങളോ ചടങ്ങുകളോ ഒന്നുമില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസറിയിച്ചു.

അഞ്ച് വര്‍ഷം മുമ്പ് അതായത് ഒന്നാം പിണറായി സര്‍ക്കാറിന്റെ സത്യപ്രതിജ്ഞക്ക് തലേന്നാളാണ് ആദ്യമായി പിണറായി വിജയന്‍ തന്റെ ജന്മദിനത്തെ കുറിച്ച് തുറന്നു പറഞ്ഞത്. തനിക്ക് വയസ് 76 ആയെങ്കിലും നിയമസഭയിലും മന്ത്രിസഭയിലും ചെറുപ്പം നിറക്കാന്‍ പിണറായി പ്രത്യേകം ശ്രദ്ധിച്ചുവെന്നതും മറ്റൊരു കൗതുകം. പ്രതിസന്ധികളുടെ മലവെള്ളപ്പാച്ചിലിന് നടുവില്‍ നിന്ന് സംസ്ഥാനത്തെ കൈവെള്ളയില്‍ കോരിയെടുത്തതിന്റെ കരുത്തിന് 99 സീറ്റിന്റെ ജന്മദിന സമ്മാനമാണ് കേരളജനത പിണറായിക്ക് നല്‍കിയിരിക്കുന്നത്.

 

Latest