Connect with us

Kerala

പുഷ്പകിരീടമല്ലെന്നറിയാം; കോണ്‍ഗ്രസിനേയും യുഡിഎഫിനേയും തിരിച്ചുകൊണ്ടുവരാന്‍ പരിശ്രമിക്കും: വി ഡി സതീശന്‍

Published

|

Last Updated

കൊച്ചി | പ്രതിപക്ഷ നേതാവെന്ന സ്ഥാനം പുഷ്പകിരീടമല്ലെന്ന വിശ്വാസമുണ്ടെന്ന് വി ഡി സതീശന്‍ എംഎല്‍എ. എല്ലാ വെല്ലുവിളികളേയും അതിജീവിച്ച് സ്ഥാനത്തിന്റെ മഹത്വം ഉള്‍ക്കൊണ്ട് കോണഗ്രസിനേയും യുഡിഎഫിനേയും തിരിച്ച് കൊണ്ട് വരാന്‍ കഠിന പരിശ്രമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരേയും ഒരുമിച്ച് നിര്‍ത്താനും മുന്നോട്ട് നയിക്കാനും കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത് .

കൊവിഡ് കാലത്ത് കനത്ത വെല്ലുവിളിയിലൂടെയാണ് കേരളം കടന്ന് പോകുന്നത്. കൊവിഡ് പ്രതിരോധത്തിന് എല്ലാ പിന്തുണയും പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്ന് സര്‍ക്കാറിന് ഉണ്ടാകും. ക്രിയാത്മക പിന്തുണയും ക്രിയാത്മക വിമര്‍ശനവും ഉന്നയിക്കുന്ന നല്ല പ്രതിപക്ഷമായിരിക്കും ഇനി കേരളത്തില്‍ ഉണ്ടാകുക.സര്‍ക്കാരിനെ എതിര്‍ക്കേണ്ടിടത്തെല്ലാം എതിര്‍ക്കും, അതിന് നിയമസഭക്ക് അകത്തേയും പുറത്തേയും എല്ലാ അവസരവും ഉപയോഗിക്കുമെന്നും വിഡി സതീശന്‍ പറഞ്ഞു.

കേണ്‍ഗ്രസിലെ തലമുറ മാറ്റം എന്നാല്‍ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുടെ നിര്‍ദ്ദേശം അവഗണിച്ചു പോകുക എന്നല്ല. ക്രിയതമാക്മായ പ്രതിപക്ഷം വേണം എന്ന് സിപിഎം പോലും ആഗ്രഹിക്കുന്നു . ഗ്രൂപ്പ് അതിപ്രസരം പ്രവര്‍ത്തനത്തെ ബാധിക്കരുത് എന്നും വിഡി സതീശന്‍ പറഞ്ഞു

Latest