Kerala
വി ഡി സതീശന്‍ പ്രതിപക്ഷ നേതാവ്

ന്യൂഡല്‍ഹി | പ്രതിപക്ഷത്തെ നേതാവായി വി ഡി സതീശന്‍ എം എല്‍ എ തിരഞ്ഞെടുത്തു. തലമുറമാറ്റമെന്ന ആവശ്യത്തിന് കോണ്‍ഗ്രസ് ഹൈക്കമാന്റ് വഴങ്ങിയതായാണ് അറിയുന്നത്. എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ നിര്‍ദേശം സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചു. ഇക്കാര്യം കെപിസിസി അധ്യക്ഷന്‍ മാധ്യമങ്ങളോട് സ്ഥിരീകരിച്ചു
ഔദ്യോഗിക പ്രഖ്യാപനം 11 മണിയോടെ ഉണ്ടാകുമെന്നാണ് വിവരം.
വി ഡി സതീശനായി രാഹുല്‍ ഗാന്ധിയുടെ വലിയ പിന്തുണ ഉണ്ടായിരുന്നുവെന്നാണ് അറിയുന്നത്. നിയമസഭാ പിഎസി, എസ്റ്റിമേറ്റ് കമ്മിറ്റികളുടെ അധ്യക്ഷനായിരുന്നു. എഐസിസി സെക്രട്ടറിയായും കെപിസിസി ഉപാധ്യക്ഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. തുടര്‍ച്ചയായി അഞ്ചാം തവണ പറവൂരില്‍നിന്ന് നിയമസഭാ അംഗമായി .
പ്രതിപക്ഷ നേതൃപദവിക്ക് പിറകെ കെപിസിസി അധ്യക്ഷ സ്ഥാനത്തും മാറ്റമുണ്ടാകുമെന്നും സൂചനകളുണ്ട്കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയാന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.