Kerala
കോവളത്ത് വിദേശ വനിതകളുടെ ബാഗും ഫോണും കവര്‍ന്ന പ്രതി പിടിയില്‍

തിരുവനന്തപുരം | കോവളം ബീച്ചില്‍ വിദേശവനിതകളുടെ മൊബൈല്‍ ഫോണും ബാഗും കവര്‍ച്ച ചെയ്യപ്പെട്ട സംഭവത്തില്‍ പ്രതി റിമാന്‍ഡില്‍. വിഴിഞ്ഞം ആമ്പല്‍ക്കുളം സ്വദേശി സെയ്ദലിയെ കഴിഞ്ഞദിവസമാണ് കോവളം പോലിസ് പിടികൂടിയത്.
ബീച്ചിലെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കഴിഞ്ഞ ബുധനാഴ്ച്ചയാണ് വിദേശ വനിതകള്‍ കവര്‍ച്ചക്കിരയായത്. കോവളത്ത് സ്ഥിരതാമസമാക്കിയവരാണ് രണ്ട് വിദേശവനിതകളും . പതിവായി ഇവര്‍ ബീച്ചിലെത്തി തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കാറുണ്ട്.ഈ സമയം സെയ്ദലി ബാഗും ഫോണും തട്ടിയെടുത്ത് കടന്നുകളയുകയായിരുന്നു. ഒരാളുടെ ബാഗ് ബീച്ചില്‍ നടപ്പാതയില്‍ വച്ചും രണ്ടാമത്തേത് ബീച്ചിന് പുറകിലേക്കുള്ള ഇടവഴിയില്‍ വച്ചുമാണ് കവര്‍ന്നത്.
---- facebook comment plugin here -----