Covid19
സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഈമാസം 30 വരെ നീട്ടി

തിരുവനന്തപുരം | സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഈമാസം 30 വരെ നീട്ടി. കൊവിഡ് കണക്കുകള്‍ വിശദീകരിച്ചു കൊണ്ടുള്ള വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചതാണ് ഇക്കാര്യം.
നാളെ മുതല്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ മലപ്പുറം ജില്ലയില്‍ മാത്രമായിരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. എറണാകുളം, തൃശൂര്‍, തിരുവനന്തപുരം ജില്ലകളിലെ ട്രിപ്പിള്‍ ലോക്ക്ഡൗണാണ് ശനിയാഴ്ച മുതല്‍ ഒഴിവാക്കുന്നത്. ടി പി ആര്‍ നിരക്ക് കൂടുതലുള്ള മലപ്പുറത്ത് കൂടുതല്‍ ശക്തമായ നിലപാട് സ്വീകരിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോ ആന്‍ഡ് ഓര്‍ഡര്‍ എ ഡി ജി പി മലപ്പുറത്ത് പോയി സാഹചര്യങ്ങള്‍ വിലയിരുത്തും.
---- facebook comment plugin here -----