Kerala
മുംബൈയിലെ ബാര്‍ജ് ദുരന്തം; മരിച്ചവരില്‍ വയനാട് സ്വദേശിയും

മുംബൈ | ടൗട്ടേ ചുഴലിക്കാറ്റിനെ തുടര്‍ന്ന് മുംബൈ തീരത്ത് ബാര്‍ജ് മുങ്ങിയുണ്ടായ അപകടത്തില്‍ മരിച്ചവരില്‍ മലയാളിയും. വയനാട് കല്‍പറ്റ സ്വദേശി ജോമിഷ് ജോസഫ് (35) ആണ് മരിച്ചത്.
ഇന്ന് കടലില്‍ നിന്ന് 11 മൃതദേഹങ്ങള്‍ക്കൂടി കണ്ടെടുത്തു. ഇതോടെ, മരണസംഖ്യ 37 ആയി ഉയര്‍ന്നു. 38 പേര്‍ക്കായി തിരച്ചില്‍ തുടരുന്നു. 22 മലയാളികള്‍ ഉള്‍പ്പെടെ 186 പേരെ രക്ഷിച്ചിരുന്നു.
---- facebook comment plugin here -----