Connect with us

Covid19

ഐ എ എസ് ഉദ്യോഗസ്ഥനും അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായ ഇ കെ മാജി കൊവിഡ് ബാധിച്ച് മരിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | മുതിര്‍ന്ന ഐ എ എസ് ഉദ്യോഗസ്ഥനും അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായ ഇ കെ മാജി അന്തരിച്ചു. കൊവിഡ് ബാധിച്ച് ഗാസിയാബാദിലെ യശോദ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. കേരള കേഡര്‍ ഐ എ എസ് ഉദ്യോഗസ്ഥനായ മാജി കേന്ദ്ര ഡെപ്യൂട്ടേഷനിലായിരുന്നു. കേരളത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായും റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1989 ബാച്ച് ഉദ്യോഗസ്ഥനാണ്.

ആലപ്പുഴ സബ് കലക്ടറായി ഔദ്യോഗിക ജീവിതം ആരംഭിച്ച മാജിക്ക് രണ്ടര വര്‍ഷം കൂടി സര്‍വീസ് അവശേഷിച്ചിരുന്നു.

Latest