International
ഗാസ സംഘര്‍ഷം അവസാനിപ്പിക്കാന്‍ പോപ്പിന്റെ സഹായം തേടി തുര്‍ക്കി

വത്തിക്കാന്‍ സിറ്റി | ഗാസ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സഹായം തേടി തുര്‍ക്കി. ഗാസ മുനമ്പില്‍ ഫലസ്തീനികളെ കൂട്ടക്കൊല ചെയ്തതിന് ഇസ്‌റാഈലിനെതിരെ ഉപരോധം സ്വീകരിക്കാന്‍ ലോക രാജ്യങ്ങളെ അണിനിരത്താന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദോഗന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയോട് സഹായം അഭ്യര്‍ത്ഥിച്ചു
മെയ് 10 മുതല്‍ ആരംഭിച്ച ഇസ്‌റാഈല്‍ ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേരാണ് കൊല്ലപ്പെട്ടത്. രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കാന്‍ തുര്‍ക്കി കടുത്ത നയതന്ത്ര നീക്കവുമായി മുന്നോട്ട് പോകുന്നതിനിടെയാണ് മാര്‍പ്പാപ്പയുമായി ടെലിഫോണ്‍ സംഭാഷണം നടത്തിയത്
അക്രമത്തില്‍ നിരപരാധികളുടെ ജീവന്‍ നഷ്ടപ്പെടുന്നത് ഭീതിജനകവും അസ്വീകാര്യവുമാണെന്നും സംഘര്‍ഷം മരണത്തിന്റെയും നാശത്തിന്റെതുമാണെന്നും മാര്‍പ്പാപ്പ പറഞ്ഞു.അന്താരാഷ്ട്ര സമൂഹം ഇസ്‌റാഈലിനെ ശിക്ഷിച്ചില്ലെങ്കില്‍ ഫലസ്തീനികള്‍ കൂട്ടക്കൊലയ്ക്ക് വിധേയരാകുമെന്നും ,ക്രിസ്ത്യന്‍ ലോകത്തെയും അന്താരാഷ്ട്ര സമൂഹത്തെയും അണിനിരത്തുന്നതിന് മാര്‍പ്പാപ്പയുടെ സന്ദേശങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ടെന്നും ഉര്‍ദുഗാന്‍ പറഞ്ഞു