Connect with us

Covid19

കോവിഷീല്‍ഡ് വാക്‌സീന്‍; രക്തം കട്ടപിടിക്കുന്ന അപൂര്‍വം കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് എ ഇ എഫ് ഐ

Published

|

Last Updated

ന്യൂഡല്‍ഹി | കോവിഷീല്‍ഡ് വാക്‌സീന്‍ എടുത്തവര്‍ക്ക് രക്തം കട്ടപിടിക്കുന്ന (ത്രോംബോസിസ്) അപൂര്‍വം കേസുകള്‍ മാത്രമാണ് ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്ന് എ ഇ എഫ് ഐ. വാക്സിനേഷന്‍ എടുത്ത ശേഷമുള്ള പ്രതികൂല സംഭവങ്ങള്‍ നിരീക്ഷിക്കുന്ന ദേശീയ സമിതിയാണ് എ ഇ എഫ് ഐ. 10 ലക്ഷം കോവിഷീല്‍ഡ് വാക്സിന്‍ എടുത്ത കേസുകളില്‍ 0.61 എണ്ണത്തില്‍ മാത്രമാണ് പ്രതികൂല സ്ഥിതി റിപ്പോര്‍ട്ട് ചെയ്തതെന്ന് സമിതി പറഞ്ഞു.
രക്തം കട്ടപിടിക്കുന്ന മിക്ക കേസുകളും വാക്സിനേഷന്‍ സ്വീകരിച്ച് ആദ്യ ആഴ്ചയ്ക്കുള്ളിലാണ് കണ്ടെത്തിയത്. ബ്രിട്ടനിലെ കേസുകളുമായി തട്ടിച്ചു നോക്കുമ്പോള്‍ ഇത് വളരെ കുറവാണ്.

പാശ്ചാത്യരെ അപേക്ഷിച്ച് ദക്ഷിണേഷ്യക്കാര്‍ക്ക് വാക്സിനേഷന് ശേഷം ത്രോംബോസിസ് രൂപപ്പെടുവാന്‍സാധ്യത കുറവാണെന്ന് പഠനത്തില്‍ വ്യക്തമായതായി സമിതി വ്യക്തമാക്കി. അതേസമയം, ഭാരത് ബയോടെക്കിന്റെ കോവാക്സിനുമായി ബന്ധപ്പെട്ട് രാജ്യത്ത് രക്തം കട്ടപിടിക്കുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് വിവരം.