Connect with us

International

ഇസ്‌റാഈലിലേക്ക് ആയുധം കയറ്റില്ലെന്ന് ഇറ്റലിയിലെ തൊഴിലാളികള്‍

Published

|

Last Updated

റോം |  ഫലസ്തീന് ഇസ്‌റാഈല്‍ സേനട നടത്തുന്ന മനുഷ്യത്വ രഹതിമനായ ആക്രമണത്തിന് ഒരു തരത്തിലും പിന്തുണ നല്‍കാനാകില്ലെന്ന് തീര്‍ത്ത് പറഞ്ഞ് ഇറ്റലിയിലെ തൊഴിലാളികള്‍. ഇസ്‌റാഈലിലേക്കുള്ള ആയുധങ്ങള്‍ കയറ്റാന്‍ തങ്ങള്‍ തയ്യാറാവില്ലെന്നും ഇറ്റലിയിലെ ലിവോര്‍നോ തുറമുഖത്തിലെ ചുമട്ടു തൊളിലാളി യൂണിയന്‍ അറിയിച്ചു. ലിവാര്‍നോ തുറമുഖം ഫലസ്തീന്‍ ജനതയുടെ വംശഹത്യക്കുള്ള ഒരു സഹായവും നല്‍കില്ല. തങ്ങള്‍ എക്കാലവും ഫലസ്തീനൊപ്പം നിലകൊള്ളുമെന്നും തൊഴിലാളി യൂണിയന്‍ വ്യക്തമാക്കി.

ആയുധങ്ങള്‍ കയറ്റാന്‍ വിസമ്മതിച്ച തൊഴിലാളികള്‍ ഇസ്‌റാഈല്‍ ആക്രമണം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ പ്രകടനം നടത്തി. തൊഴിലാളി യൂണിയന്റെ പ്രവര്‍ത്തിയെ അഭിനന്ദിച്ചും ഫലസ്തീന് പിന്തുണ പ്രഖ്യാപിച്ചും നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങളില്‍ രംഗത്തെത്തിയത്. ലോക തൊഴിലാളി വര്‍ഗത്തിനാകെ അഭിമാനം നല്‍കുന്നൊരു വാര്‍ത്തയാണിതെന്നാണ് ഭൂരിഭാഗം പ്രതികരണങ്ങളും. ലോകത്തിന്റെ പല ഭാഗത്തും ഇസ്‌റാഈല്‍ അധിനിവേശത്തിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. ഇതിന്റെ തുടര്‍ച്ചയാണ്
തൊഴിലാളികളുടെ നടപടിയെ കാണപ്പെടുന്നത്.

 

---- facebook comment plugin here -----

Latest