National
ടൗട്ടേ ചുഴലിക്കാറ്റ് ഇന്ന് ഗുജറാത്ത് തീരംതൊടും

മുംബൈ | അറബിക്കടലില്‍ രൂപംകൊമ്ട ടൗട്ടേ ചുഴലിക്കാറ്റ് ഇന്ന് രാത്രിയോടെ ഗുജറാത്ത് തീരംതൊടും. കനത്ത മുന്‍കരുതല്‍ നടപടികളാണ് ഗുജറാത്തില്‍ സ്വീകരിച്ചിരിക്കുന്നത്. 165 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്.
ഗോവ, മഹാരാഷ്ട്ര തീരങ്ങള്‍ വഴിയാണ് കാറ്റിന്റെ ഇപ്പോഴത്തെ സഞ്ചാരപതം. മഹാരാഷ്ട്രയുടെ പല ഭാഗങ്ങളിലും കനത്ത മഴ ആരംഭിച്ചിട്ടുണ്ട്. മുംബൈ, താനെ, പാല്‍ഗര്‍ എന്നിവിടങ്ങളില്‍ അതിശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ്. തീരദേശങ്ങളില്‍ സര്‍ക്കാര്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആശുപത്രികളില്‍ ഓക്‌സിജനും വൈദ്യുതിയും മുടങ്ങാനിടയാകരുതെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നിര്‍ദ്ദേശം നല്‍കി. മഹാരാഷ്ട്രയിലെ അഞ്ചല്‍വാഡിയില്‍ മരം കടപുഴകി വീടിനു മുകളിലേക്ക് വീണതിനെതുടര്‍ന്ന് സഹോദരിമാര്‍ മരിച്ചു. ഇവരുടെ അമ്മയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.