Connect with us

Kerala

സത്യപ്രതിജ്ഞാ ചടങ്ങ് വെര്‍ച്വല്‍ രീതിയിലാക്കണം: ഐഎംഎ

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പുതിയ സര്‍ക്കാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ആള്‍ക്കൂട്ടങ്ങളില്ലാതെ വിര്‍ച്വല്‍ പ്ലാറ്റഫോമിലാക്കണമെന്ന് ഡോക്ടര്‍മാരുടെ സംഘടനയായ ഐഎംഎ.

തിരഞ്ഞെടുപ്പ് കാലത്ത് സാമൂഹിക അകലം പാലിക്കാതെയും മാസ്‌കുകള്‍ കൃത്യമായി ഉപയോഗിക്കാതെയും പ്രചാരണങ്ങളില്‍ ഏര്‍പ്പെട്ടതാണ് കൊവിഡ് രണ്ടാംതരംഗത്തിന്റെ പലകാരണങ്ങളിലൊന്നെന്ന് കേരളം ചര്‍ച്ച ചെയ്തതാണ്. ഈ സാഹചര്യത്തില്‍ സത്യപ്രതിജ്ഞ ആള്‍ക്കൂട്ടമില്ലാതെ നടത്തുന്നത് വലിയൊരു സന്ദേശമാകുമെന്നും ഐഎംഎ പ്രസ്താവനയില്‍ പറയുന്നു. ലോക്ക്ഡൗണ്‍ നീട്ടിയ സര്‍ക്കാറിനെ സംഘടന അഭിനന്ദിക്കുകയും ചെയ്തു.

---- facebook comment plugin here -----

Latest