Covid19
സ്പുട്‌നിക് വാക്‌സീന്റെ വില നിശ്ചയിച്ചു; ഡോസിന് 995 രൂപ

ന്യൂഡല്‍ഹി | രാജ്യത്ത് എത്തിച്ച റഷ്യന്‍ നിര്‍മിത കൊവിഡ് വാക്‌സീനായ സ്പുട്‌നിക്കിന്റെ വില നിശ്ചയിച്ചു. ഡോസിന് 995 രൂപയായാണ് വില നിജപ്പെടുത്തിയിട്ടുള്ളത്. ഡോസിന് 948 രൂപക്കൊപ്പം അഞ്ച് ശതമാനം ജി എസ് ടിയും ചേര്‍ത്താണ് വില നിശ്ചയിച്ചിട്ടുള്ളതെന്ന് ഇന്ത്യയിലെ വിതരണക്കാരായ ഹൈദരബാദിലെ റെഡ്ഡീസ് ലബോട്ടീസ് അറിയിച്ചു.
വാക്‌സീന്‍ 97 ശതമാനം ഫലപ്രാപ്തിയുള്ളതാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. വാക്‌സീന്‍ താമസിയാതെ വിതരണം ചെയ്ത് തുടങ്ങും.
---- facebook comment plugin here -----