Connect with us

Kerala

കേരളം വില കൊടുത്തു വാങ്ങിയ കൊവാക്‌സിന്‍ കൊച്ചിയിലെത്തിച്ചു

Published

|

Last Updated

കൊച്ചി | കേരളം വില കൊടുത്ത് വാങ്ങിയ കൊവാക്‌സീന്‍ ഡോസുകള്‍ കൊച്ചിയിലെത്തി. 1,37,580 ഡോസുകളാണ് ഇന്ന് എത്തിയത്. വാക്‌സിന്‍ ആരോഗ്യവകുപ്പിന് കൈമാറിയ ശേഷം വിതരണത്തിനായി വിവിധ ജില്ലകളിലേക്ക് എത്തിക്കും.

25 ലക്ഷം ഡോസ് വാക്‌സീനാണ് കേരളം ഭാരത് ബയോടെക്കിന് ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്.ബാക്കി വാക്‌സിനുകള്‍ എത്താന്‍ വൈകിയേക്കുമെന്നാണ് അറിയുന്നത്. നിര്‍മാതാക്കളായ ഭാരത് ബയോടെക് നേരിട്ട് വാക്‌സീന്‍ വിതരണം ചെയ്യുന്ന സംസ്ഥാനങ്ങളുടെ ഏറ്റവും പുതിയ പട്ടികയിലും കേരളമില്ല.

ഭാരത് ബയോടെക് വാക്‌സീന്‍ നേരിട്ട് വിതരണം ചെയ്യുന്ന 18 സംസ്ഥാനങ്ങളുടെ ഏറ്റവും പുതിയ പട്ടികയാണ് പുറത്തുവിട്ടത്. കര്‍ണാടകവും തമിഴ്‌നാടുമുള്‍പ്പടെ ഇതിനോടകം കോവാക്‌സിന്‍ നേരിട്ട് സ്വീകരിച്ചു കഴിഞ്ഞു. എന്നാല്‍ ലഭ്യത അനുസരിച്ച് വരും ദിവസങ്ങളില്‍ അപേക്ഷിച്ച സംസ്ഥാനങ്ങള്‍ക്ക് വാക്‌സീന്‍ നല്‍കുമെന്നാണ് ഭാരത് ബയോടെക് അധികൃതര്‍ പറയുന്നത്.

Latest