Connect with us

Kerala

ലോക്ഡൗണ്‍ ഇളവ്; ഇറച്ചിവില്‍പന കടകള്‍ക്ക് ഇന്ന് രാത്രി പത്ത് മണി വരെ പ്രവര്‍ത്തിക്കാം

Published

|

Last Updated

തിരുവനന്തപുരം | ഈദുല്‍ ഫിത്വര്‍ പ്രമാണിച്ച് സംസ്ഥാനത്ത ഇറച്ചി വില്‍പന കടകള്‍ക്ക് ലോക്ഡൗണില്‍ ഇളവ് അനുവദിച്ചു. ഇറച്ചിക്കടകള്‍ ബുധനാഴ്ച രാത്രി പത്ത് മണി വരെ പ്രവര്‍ത്തിക്കാം. ഹോം ഡെലിവറി വഴി വില്‍പന നടത്താനാണ് അനുമതി. ദുരന്ത നിവാരണ അതോറിറ്റിയാണ് ഉത്തരവിറക്കിയത്. ഇറച്ചി വില്‍പന സംബന്ധിച്ച മാര്‍ഗരേഖ നേരത്തെ പുറത്തിറക്കിയിരുന്നു.

ശനിയാഴ്ച ബാങ്കുകള്‍ക്കും മറ്റു ധനകാര്യ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. എന്നാല്‍ ബാങ്കുകളുടെ ക്ലിയറിംഗ് ഹൗസുകള്‍ക്ക് ചുരുങ്ങിയ സ്റ്റാഫിനെ ഉപയോഗപ്പെടുത്തി എല്ലാ ദിവസവും പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി.

മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ 72 മണിക്കൂറിനുള്ളി എടുത്ത ആര്‍ ടി പി സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും പുതുക്കിയ ലോക്ഡൗണ്‍ നിര്‍ദേശങ്ങളില്‍ വ്യക്തമാക്കുന്നു.