Connect with us

Covid19

ആവശ്യം വർധിച്ചു; മറ്റ് സംസ്ഥാനങ്ങൾക്ക് ഓക്സിജൻ നൽകാനാകില്ലെന്ന് കേരളം

Published

|

Last Updated

തിരുവനന്തപുരം | ആവശ്യം വർധിച്ചതിനെ തുടർന്ന് കേരളത്തില്‍ പ്രതിദിനം ഉത്പാദിപ്പിക്കുന്ന 219 ടണ്ണും ഇവിടെ ഉപയോഗിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. മറ്റു സംസ്ഥാനങ്ങള്‍ക്ക് ഇനി ഓക്‌സിജന്‍ നല്‍കാനാകില്ലെന്നും അറിയിച്ചിട്ടുണ്ട്. നേരത്തേ സമീപ സംസ്ഥാനങ്ങളുടെ ആവശ്യം നിറവേറ്റുന്നതിന് കേരളം സഹായം നല്‍കിയിരുന്നു.

സംസ്ഥാനത്തെ മിക്ക ജില്ലകളും ഓക്‌സിജന്‍ ക്ഷാമത്തിലേക്കാണ് പൊയ്‌ക്കൊണ്ടിരിക്കുന്നത്. കാസര്‍കോട് സ്ഥിതി രൂക്ഷമാണ്. മറ്റു ജില്ലകളിലും സമാന സാഹചര്യം ഉണ്ടായേക്കാം.

കരുതല്‍ ശേഖരമായ 450 ടണ്ണില്‍ ഇനി അവശേഷിക്കുന്നത് 86 ടണ്‍ മാത്രമാണ്. 219 ടണ്‍ ആണ് സംസ്ഥാനത്തിന്റെ പ്രതിദിന ഉത്പാദന ശേഷി.

Latest