Connect with us

Malappuram

എസ് എസ് എഫ്'വിന്നര്‍ പ്ലസ്' മൊബൈല്‍ ആപ്പ് ലോഞ്ച് ചെയ്തു

Published

|

Last Updated

വിന്നര്‍ പ്ലസ് മൊബൈല്‍ ആപ്പ് സംസ്ഥാന സെക്രട്ടറി എം ജുബൈര്‍ ലോഞ്ചിംഗ് നിര്‍വഹിക്കുന്നു

കോട്ടക്കല്‍ | എസ് എസ് എഫ് സംഘടിപ്പിക്കുന്ന മത്സരപരിപാടികളുടെ വിവരങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തില്‍ മലപ്പുറം ജില്ലാ ഐ ടി സെല്‍ തയ്യാറാക്കിയ വിന്നര്‍ പ്ലസ് മൊബൈല്‍ ആപ്പ് ലോഞ്ചിംഗ് ചെയ്തു. സംസ്ഥാന സെക്രട്ടറി എം ജുബൈര്‍ ലോഞ്ചിംഗ് നിര്‍വഹിച്ചു.

തര്‍തീല്‍, സാഹിത്യോത്സവ് മറ്റു മത്സര പ്രോഗ്രാമുകള്‍ തുടങ്ങിയവയുടെ റിസള്‍ട്ട്, ഷെഡ്യൂള്‍, പ്രോഗ്രാം ചിത്രങ്ങള്‍, വീഡിയോ ക്ലിപ്പുകള്‍ പ്രതിഭകളുടെ ചിത്ര സഹിതമുള്ള പോസ്റ്ററുകള്‍ തുടങ്ങിയവ ആപ്ലിക്കേഷന്‍ വഴി ലഭ്യമാവും.

“വിന്നര്‍ പ്ലസ് “എന്ന പേരില്‍ പ്ലേസ്റ്റോറില്‍ നിന്നും അപ്ലിക്കേഷന്‍ ലഭ്യമാകും.

Latest