Connect with us

National

ഹിമാന്ത ബിശ്വ ശര്‍മ അസം മുഖ്യമന്ത്രി

Published

|

Last Updated

ഗുവാഹത്തി | അസം മുഖ്യമന്ത്രിയായി ഹിമാന്ത ബിശ്വ ശര്‍മയെ തിരഞ്ഞെടുത്തു. സര്‍ബാനന്ദ സോനോവാലിന്റെ പിന്‍ഗാമിയായാണ് ശര്‍മയെത്തുന്നത്. നിയമസഭാ കക്ഷി യോഗത്തിലാണ് തീരുമാനമായത്.

അസമില്‍ സോനോവാലിന് രണ്ടാം തവണയും മുഖ്യമന്ത്രി സ്ഥാനം ലഭിക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതുസംബന്ധിച്ച് ബി ജെ പിയില്‍ തര്‍ക്കം ഉടലെടുത്തിരുന്നു. ഇന്ന് രാവിലെ ഗുവാഹത്തിയില്‍ നടന്ന യോഗത്തില്‍ സോനോവാല്‍ ആണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ശര്‍മയുടെ പേര് നിര്‍ദേശിച്ചത്.

എം എല്‍ എമാര്‍ പിന്തുണച്ചു. ഗവര്‍ണര്‍ ജഗദീഷ് മുഖിയെ സന്ദര്‍ശിച്ച് സര്‍ക്കാര്‍ രൂപവത്കരിക്കുമെന്ന് 52കാരനായ ശര്‍മ അറിയിച്ചു. ഇന്ന് ഉച്ചക്കാണ് സോനോവാല്‍ രാജിക്കത്ത് നല്‍കിയത്. ഈയടുത്ത് സമാപിച്ച നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി നേതൃത്വം നല്‍കുന്ന സഖ്യമാണ് വിജയിച്ചത്.

2015ല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചാണ് ശര്‍മ ബി ജെ പിയില്‍ ചേര്‍ന്നത്. അന്ന് തരുണ്‍ ഗൊഗോയ് മന്ത്രിസഭയില്‍ അംഗമായിരുന്നു. വടക്കുകിഴക്കന്‍ മേഖലയില്‍ ബി ജെ പിക്ക് സീറ്റുകള്‍ ലഭിച്ചതിന് പിന്നിലെ പ്രധാനി ശര്‍മയായിരുന്നു.

Latest