Connect with us

Malappuram

മഅദിന്‍ റമളാന്‍ പ്രാര്‍ത്ഥനാ സമ്മേളന പരിപാടികള്‍ക്ക് തുടക്കമായി

Published

|

Last Updated

മലപ്പുറം | മഅദിന്‍ അക്കാദമി റമളാന്‍ ഇരുപത്തിയേഴാം രാവില്‍ സംഘടിപ്പിക്കുന്ന പ്രാര്‍ത്ഥനാ സമ്മേളനത്തിന്റെ ഭാഗമായുള്ള പരിപാടികള്‍ക്ക് തുടക്കമായി. ഓണ്‍ലൈനായി നടക്കുന്ന പരിപാടി സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്്‌ലിയാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ലൈലത്തുല്‍ ഖദ്ര്‍ (ആയിരം മാസങ്ങളേക്കാള്‍ പുണ്യമുള്ള രാത്രി) ഏറ്റവും കൂടുതല്‍ പ്രതീക്ഷിക്കപ്പെടുന്ന ദിവസമാണ് റമളാന്‍ 27-ാം രാവെന്നും പ്രസ്തുത ദിവസം വിശ്വാസികള്‍ സുകൃതങ്ങളില്‍ മുഴുകണമെന്നും അദ്ദേഹം പറഞ്ഞു. ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരും ആരോഗ്യ പ്രവര്‍ത്തകരും നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ പൂര്‍ണമായും പാലിച്ച് വീട്ടില്‍ കഴിയണമെന്നും ആരോഗ്യ സംരക്ഷണത്തിന് വളരെ വലിയ പുണ്യമാണ് പ്രപഞ്ച നാഥന്‍ ഓഫര്‍ ചെയ്തിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മഅദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചെരക്കാപറമ്പ് പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. സയ്യിദ് ഇസ്മാഈല്‍ അല്‍ ബുഖാരി കടലുണ്ടി, സയ്യിദ് അബ്ദുല്ല ഹബീബ് റഹ്മാന്‍ ബുഖാരി, സയ്യിദ് ശിഹാബുദ്ധീന്‍ ബുഖാരി കടലുണ്ടി, എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷന്‍ എന്‍.എം സ്വാദിഖ് സഖാഫി പെരിന്താറ്റിരി, ജില്ലാ പ്രസിഡന്റ് ഹസൈനാര്‍ സഖാഫി കുട്ടശ്ശേരി, ഇബ്‌റാഹീം ബാഖവി മേല്‍മുറി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, അബൂബക്കര്‍ സഖാഫി അരീക്കോട്, അബൂശാക്കിര്‍ സുലൈമാന്‍ ഫൈസി കിഴിശ്ശേരി, കെ മുഹമ്മദ് ഇബ്‌റാഹീം മലപ്പുറം, മുജീബ് റഹ്മാന്‍ വടക്കേമണ്ണ എന്നിവര്‍ പ്രസംഗിച്ചു. സമസ്തയുടെ സമുന്നത നേതാക്കളായിരുന്ന അലനല്ലൂര്‍ അബ്ദുള്ള മുസ്ലിയാര്‍, വൈലത്തൂര്‍ ബാവ മുസ്ലിയാര്‍, സി.കെ മുഹമ്മദ് ബാഖവി എന്നിവരുടെ അനുസ്മരണവും പരിപാടിയില്‍ നടന്നു.

ശനിയാഴ്ച രാത്രി 9 ന് പ്രാര്‍ത്ഥനാ സമ്മേളന സമാപന പരിപാടികള്‍ ആരംഭിക്കും. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി സന്ദേശ പ്രഭാഷണവും പ്രാര്‍ത്ഥനയും നിര്‍വഹിക്കും. ആഗോള പ്രശസ്ത പണ്ഡിതന്‍ ഹബീബ് ഉമര്‍ ബിന്‍ ഹഫീള് ഹളര്‍മൗത്ത് മുഖ്യാതിഥിയാകും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാരംഭ പ്രാര്‍ത്ഥന നിര്‍വഹിക്കും. സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി മലേഷ്യ, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, മര്‍കസ് മാനേജറും ഹജ്ജ് കമ്മിറ്റി ചെയര്‍മാനുമായ സി.മുഹമ്മദ് ഫൈസി, എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹാ തങ്ങള്‍ കുറ്റ്യാടി, എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് നിസാമുദ്ധീന്‍ ഫാളിലി കൊല്ലം, പ്രഫ. എകെ. അബ്ദുല്‍ ഹമീദ്, മുസ്തഫ മാസ്റ്റര്‍ കോഡൂര്‍ എന്നിവര്‍ പ്രഭാഷണം നടത്തും.

പ്രവാചകരുടെ പ്രകീര്‍ത്തനമായ ബുര്‍ദ, സ്വലാത്ത്, ഖുര്‍ആന്‍ പാരായണം, പാപമോചന പ്രാര്‍ത്ഥന, പുണ്യപുരുഷന്മാരുടെയും മഹത്തുക്കളുടേയും അനുസ്മരണം, സമാപന പ്രാര്‍ത്ഥന എന്നിവയും നടക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ക്ക് പരിപാടിയില്‍ സംബന്ധിക്കുന്നതിന് വിപുലമായ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. മഅദിന്‍ അക്കാദമി യൂട്യൂബ് ചാനല്‍, ഫെയ്‌സ്ബുക്ക് എന്നിവയിലൂടെ പരിപാടി തത്സമയം വീക്ഷിക്കാം. www.youtube.com/MadinAcademy പ്രാര്‍ത്ഥനാസമ്മേളനം സംബന്ധിച്ചുള്ള വിവരങ്ങള്‍ക്ക് പ്രത്യേക ഹെല്‍പ് ലൈന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫോണ്‍: 9633158822, 9562451461

---- facebook comment plugin here -----

Latest