Connect with us

International

നിയന്ത്രണം നഷ്ടപ്പെട്ട ചൈനീസ് റോക്കറ്റ് രണ്ട് ദിവസത്തിനുള്ളില്‍ ഭൂമിയില്‍ പതിക്കും

Published

|

Last Updated

വാഷിംഗ്ടണ്‍ |  ചൈനയുടെ നിയന്ത്രണം നഷ്ടപ്പെട്ട ലോംഗ് മാര്‍ച്ച് 5ബി എന്ന റോക്കറ്റ് രണ്ട് ദിവസത്തിനുള്ളില്‍ ഭൂമിയില്‍ പതിക്കും. ശനിയാഴ്ചയോടെ ഭൗമാന്തരീക്ഷത്തില്‍ പ്രവേശിക്കുമെന്ന റോക്കറ്റ് എവിടെ പതിക്കുമെന്ന് ആശങ്കയിലാണ് ലോകരാജ്യങ്ങള്‍.

ചൈനയുടെ പ്രധാന ബഹിരാകാശ പദ്ധതികളിലൊന്നായ ലാര്‍ജ് മോഡ്യുലാര്‍ സ്പേസ് സ്റ്റേഷന്റെ ഭാഗമായ ടിയാന്‍ഹെ മൊഡ്യൂളിനെ ഭ്രമണപഥത്തിലെത്തിച്ച് മടങ്ങി വരവേ ഏപ്രില്‍ 29നാണ് റോക്കറ്റിന് നിയന്ത്രണം നഷ്ടപ്പെട്ടത്. ഭൗമാന്തരീക്ഷത്തിലൂടെയുള്ള യാത്രയില്‍ റോക്കറ്റിന്റെ ഭാഗങ്ങള്‍ കത്തി നശിക്കുമെന്നാണ് ചൈനയുടെ പ്രതികരണം. എന്നാല്‍ റോക്കറ്റ് പൂര്‍ണമായും കത്തിനശിക്കണമെന്നില്ലെന്നും ചില ഭാഗങ്ങള്‍ ഭൂമിയില്‍ പതിക്കാന്‍ തന്നെയാണ് സാധ്യതയെന്നുമാണ് ബഹിരാകാശ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.
ഇന്ത്യ, ആസ്‌ത്രേലിയ, ന്യൂസിലന്റ്, ആഫ്രിക്ക, തെക്കേ അമേരിക്ക, വടക്കേ അമേരിക്കയുടെ തെക്കന്‍ പ്രദേശം എന്നിവിടങ്ങള്‍ ഈ റോക്കറ്റിന്റെ സഞ്ചാരപഥത്തില്‍ വരുന്നതാണ്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം മെയ് എട്ടിനും പത്തിനും ഇടയിലായിരിക്കും റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ ഭൂമിയില്‍ പതിക്കുകയെന്ന അമേരിക്കന്‍ പ്രതിരോധ വകുപ്പ് പറയുന്നത്. അവശിഷ്ടങ്ങള്‍ എവിടെയായിരിക്കും പതി്ക്കുകയെന്ന് ഇപ്പോള്‍ കൃത്യമായി അറിയാന്‍ സാധിക്കില്ലെന്നും അമേരിക്ക അറിയിച്ചു.

 

 

---- facebook comment plugin here -----

Latest