Connect with us

Kerala

കുഞ്ഞാലിക്കുട്ടി ലീഗ് നിയമസഭാ കക്ഷി നേതാവ്

Published

|

Last Updated

മലപ്പുറം |  പി കെ കുഞ്ഞാലിക്കുട്ടിയെ പാര്‍ട്ടിയുടെ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തതായി മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങള്‍ അറിയിച്ചു. എം കെ മുനീറിനെ ഉപനേതാവായും, കെ പി എ മജീദിനെ നിയമസഭാകക്ഷി സെക്രട്ടറിയായും ചുമതലപ്പെടുത്തി. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലുണ്ടായ ഇടത് തരംഗത്തില്‍ യു ഡി എഫിന് കനത്ത തിരിച്ചടി ഉണ്ടായപ്പോഴും ലീഗിന് ഏറെക്കുറെ മികച്ച പ്രകടനം കാഴ്ചവെക്കാനായെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. ബി ജെ പിയുടെ അക്കൗണ്ട് ക്ലോസ് ചെയ്യുന്നതില്‍ പ്രധാന പങ്ക് വഹിച്ചത് ലീഗാണ്. മലപ്പുറത്തെ ഏഴ് മണ്ഡലങ്ങളില്‍ ഭൂരിപക്ഷം കൂട്ടി. മലപ്പുറത്ത് സി പി എമ്മിന്റെ വോട്ട് ഷെയര്‍ കുറ്ക്കാനായി. ആവശ്യമായ തിരുത്തലുകള്‍ക്ക് ലീഗ് തയ്യാറാണ്. സര്‍ക്കാറിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളോട് ലീഗ് സഹകരിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. മലപ്പുറത്ത് നിന്നുള്ള ലോക്‌സഭാംഗമായിരുന്ന കുഞ്ഞാലിക്കുട്ടി ഇത് രാജിവെച്ചാണ് നിയമസഭയിലേക്ക് മത്സരിച്ചത്.

 

 

Latest