Covid19
ഇന്നും നാളെയും കെ എസ് ആര്‍ ടി സി കൂടുതല്‍ സര്‍വ്വീസ് നടത്തും

തിരുവനന്തപുരം ശനിയാഴ്ച മുതല്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇന്നും നാളെയും കെ എസ് ആര്‍ ടി സി കൂടുതല്‍ ദീര്‍ഘദൂര സര്‍വ്വീസ് നടത്തും. ബെംഗളൂരുവില്‍ നിന്ന് സര്‍വീസ് നടത്താനായി മൂന്ന് ബസുകളാണ് തയ്യാറാക്കിയിരിക്കുന്നത്. ഇതിന് കര്‍ണാടക സര്‍ക്കാറിന്റെ അനുമതി തേടിയിട്ടുണ്ട്.
ആശുപത്രി ജീവനക്കാര്‍ക്കും രോഗികള്‍ക്കുമായി സര്‍വീസ് നടത്താനും പ്രത്യേക കെ എസ് ആര്‍ ടി സി ബസുകള്‍ തയ്യാറാക്കിയിട്ടുണ്ട്. ബന്ധപ്പെട്ട ആശുപത്രി സൂപ്രണ്ടുമാര്‍ അതാത് സ്ഥലങ്ങളിലെ യൂണിറ്റ് ഓഫീസര്‍മാരുമായി ബന്ധപ്പെട്ടാല്‍ ആവശ്യമുള്ള സര്‍വീസുകള്‍ നടത്തും. കെ എസ് ആര്‍ടിസി കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെട്ടാലും മതിയാവും.
---- facebook comment plugin here -----