Connect with us

Kerala

ലോക്ക്ഡൗണ്‍ നിബന്ധനകള്‍ പാലിച്ചാല്‍ കൊവിഡ് വ്യാപനം താമസിയാതെ കുറക്കാനാകും: മന്ത്രി കെ കെ ശൈലജ

Published

|

Last Updated

തിരുവനന്തപുരം | സമ്പൂര്‍ണ ലോക്ക്ഡൗണിലൂടെയെ കൊവിഡ് രോഗവ്യാപനം നിയന്ത്രിക്കാനാവു എന്നും ജനങ്ങള്‍ ഇതുമായി സഹകരിക്കണമെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ. ലോക്ക്ഡൗണ്‍ നിബന്ധനകള്‍ കൃത്യമായി പാലിച്ചാല്‍ രണ്ടാഴ്ചകൊണ്ട് കേസുകള്‍ കുറച്ചുകൊണ്ടുവരാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം:

മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം മെയ് 8 രാവിലെ 6 മുതല്‍ മെയ് 16 വരെ സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ആയിരിക്കും. കോവിഡ് 19 രണ്ടാം തരംഗം ശക്തമായ പശ്ചാത്തലത്തിലാണിത്.
കോവിഡ് 19 രണ്ടാം തരംഗം നിയന്ത്രണാതീതമായി മാറുന്നത് തടയണം. സമ്പൂര്‍ണ ലോക്ക്ഡൗണിലൂടെ മാത്രമേ രോഗവ്യാപനം നമുക്ക് നിയന്ത്രിക്കുവാന്‍ കഴിയുകയുള്ളൂ. അതുകൊണ്ട് എല്ലാവരും സഹകരിക്കണം. ലോക്ക് ഡൗണ്‍ നിബന്ധനകള്‍ കൃത്യമായി പാലിച്ചാല്‍ രണ്ടാഴ്ചകൊണ്ട് കേസുകള്‍ കുറച്ചു കൊണ്ടുവരാന്‍ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്. ലോക്ക്ഡൗണുമായി എല്ലാവരും സഹകരിക്കുക.