Connect with us

Covid19

സംസ്ഥാനത്ത് ശ്മശാനങ്ങളില്‍ തിരക്ക് കൂടുന്നു; തിരുവനന്തപുരം ശാന്തികവാടത്തില്‍ ബുക്ക് ചെയ്ത് കാത്തിരിക്കേണ്ട സ്ഥിതി

Published

|

Last Updated

തിരുവനന്തപുരം/ പാലക്കാട്/ കോഴിക്കോട് | സംസ്ഥാനത്ത് കൊവിഡ് മരണങ്ങള്‍ വര്‍ധിച്ചതോടെ ശ്മശാനങ്ങളിലും തിരക്ക് കൂടുന്നു. തിരുവനന്തപുരം ശാന്തികവാടത്തില്‍ സംസ്‌കാരം നടത്താന്‍ ബുക്ക് ചെയ്ത് കാത്തിരിക്കേണ്ട സ്ഥിതിയാണ്. ശാന്തികവാടത്തില്‍ എത്തുന്ന മൃതദേഹങ്ങളുടെ എണ്ണം ഇരട്ടിയോളമായി. മാറനെല്ലൂരിലും സമാന സ്ഥിതിയാണ്.

പാലക്കാട് ചന്ദ്രനഗര്‍ ശ്മശാനത്തിലും സമാന സ്ഥിതിയാണ്. വൈദ്യുതി ശ്മശാനത്തില്‍ പ്രതിദിനം ശരാശരി പത്തു മൃതദേഹങ്ങളാണ് ഇപ്പോള്‍ എത്തുന്നത്.

കോഴിക്കോട് ദിനം പ്രതി 15 മൃതദേഹങ്ങളാണ് നഗരത്തിലെ ശ്മശാനത്തില്‍ എത്തുന്നത് .കോഴിക്കോട് വെസ്റ്റ് ഹില്‍ ശ്മശാനത്തില്‍ ദിവസം ശരാശരി 17 മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ എത്തിക്കുന്നുണ്ട്. ഇതിനുള്ള സംവിധാനം ഇവിടെ ഒരുക്കിയിട്ടുണട്.

തൃശ്ശിരിലെ ലാലൂര്‍ ശ്മശാനത്തില്‍ ദിവസം 8 മുതല്‍ 10 മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നു. എണ്ണം കൂടിയാല്‍ കാത്തിരിക്കുന്ന സ്ഥിതി വരും എന്ന് അധികൃതര്‍ വ്യക്തമാക്കി.