Kerala
കെഎസ്ഇബിയും വാട്ടര്‍ അതോറിറ്റിയും രണ്ട് മാസത്തേക്ക് കുടിശ്ശിക പിരിക്കില്ല; റിക്കവറി നടപടികള്‍ നിര്‍ത്തിവെക്കാന്‍ ബേങ്കുകളോട് ആവശ്യപ്പെടും: മുഖ്യമന്ത്രി

തിരുവനന്തപുരം | സംസ്ഥാനത്ത് കെഎസ്ഇബിയും വാട്ടര്‍ അതോറിറ്റിയും ഇപ്പോള്‍ കുടിശ്ശിക പിരിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . രണ്ട് മാസത്തേക്ക് അതെല്ലാം നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു. ബേങ്കുകളുടെ റിക്കവറി നടപടികളും നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെടുമെന്നും വാര്‍ത്ത സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
ഓക്‌സിജന്‍ വിതരണത്തില്‍ നിലവില്‍ പ്രശ്‌നങ്ങളില്ല. വലിയ തോതില്‍ ക്ഷാമമില്ല. സ്വകാര്യ ആശുപത്രികളില്‍ ആവശ്യമായ ഓക്‌സിജന്‍ എത്തിക്കും.ആലപ്പുഴയില്‍ രോഗികള്‍ കൂടുന്നുണ്ട്. അവിടെ പ്രത്യേകം പരിശോധന നടത്തും. സിഎഫ്എല്‍ടിസികള്‍ നിലവില്‍ ആവശ്യത്തിനുണ്ട്. സംസ്ഥാനത്തെ രോഗവ്യാപനസ്ഥിതി വച്ച് കൂടുതല്‍ സിഎഫ്എല്‍ടിസികള്‍ വേണ്ടി വരും. അതിനായി ലോഡ്ജുകളും ഹോസ്റ്റലുകളും വേണമെന്നാണ് കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു
---- facebook comment plugin here -----