Covid19
രാജ്യത്തെ കൊവിഡ് കേസുകള്‍ രണ്ട് കോടി പിന്നിട്ടു

ന്യൂഡല്‍ഹി | രാജ്യത്തെ കൊവിഡ് കേസുകളും മരണങ്ങളും ആശങ്കപ്പെടുത്തുന്ന രൂപത്തില്‍ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,57,229 കേസുകളും 3449 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഈതോടെ രാജ്യത്തെ ആകെ കേസുകള്‍ രണ്ട് കോടി കടന്നു. കൃത്യമായി പറഞ്ഞാല്‍ 2,02,82,833 പേര്‍ക്കാണ് രാജ്യത്ത് വൈറസ് സ്ഥിരീകരിച്ചത്. 3,20,289 പേരാണ് 24 മണിക്കൂറിനുളളില്‍ രോഗമുക്തി നേടിയത്. ആകെ രോഗമുക്തരുടെ എണ്ണം 1,66,13,292 ആയി. രാജ്യത്ത് ഇതുവരെ 15,89,32,921 പേര്‍ക്ക് കോവിഡ് പ്രതിരോധ മരുന്ന് നല്‍കിയതായും കേന്ദ്രആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
രാജ്യത്തെ ചില സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പ്രതിദിന കോവിഡ് കേസുകള്‍ കുറഞ്ഞുവരുന്നതിന്റെ ആദ്യലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു.ഡല്‍ഹി, ചത്തീസ്ഗഢ്, മഹാരാഷ്ട്ര, പഞ്ചാബ് എന്നിവയുള്‍പ്പടെ 13 സംസ്ഥാന-കേന്ദ്രഭരണപ്രദേശങ്ങളിലാണ് കേസുകള്‍ കുറയുന്നത്.