Connect with us

Kerala

കോണ്‍ഗ്രസ് ആഴത്തില്‍ ആത്മപരിശോധന നടത്തണം- എം കെ മുനീര്‍

Published

|

Last Updated

കോഴിക്കോട് | നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ വലിയ തോല്‍വി സംബന്ധിച്ച് കോണ്‍ഗ്രസ് ആഴത്തില്‍ ആത്മ പരിശോധന നടത്തണമെന്ന് ലീഗ് നേതാവ് എം കെ മുനീര്‍. ലീഗിന് തെറ്റ് പറ്റിയോ എന്ന് ഞങ്ങള്‍ ആത്മപരിശോധന നടത്തുന്നത് പോലെ, കോണ്‍ഗ്രസും പരിശോധിക്കണം. കോണ്‍ഗ്രസിന്റേയും യു ഡി എഫിന്റേയും നിലനില്‍പ്പിന് ഇത് അത്യാവശ്യമാണ്.

കോഴിക്കോട് സൗത്തില്‍ നിന്ന് താന്‍ സ്വമേധയാ വിട്ടുപോയതല്ല. പാര്‍ട്ടി പറഞ്ഞിട്ടാണ് കൊടുവള്ളിയില്‍ മത്സരിച്ചത്. സൗത്ത് യു ഡി എഫിന് അനുകൂലമായുള്ള മണ്ഡലമായിരുന്നു. എന്തുകൊണ്ട് ഇത്ര വലിയ തോല്‍വിയുണ്ടായെന്ന് പരിശോധിക്കണം. വനിതാ സ്ഥാനാര്‍ഥിയെ പരീക്ഷിച്ചതാണ് സൗത്തിലെ തോല്‍വിക്ക് കാരണമെന്ന് താന്‍ കരുതുന്നില്ല. മറ്റ് പാര്‍ട്ടികള്‍ക്ക് ഉണ്ടായഇടിവ് നോക്കുമ്പോള്‍ അധികം പരിക്കില്ലാതെ മുസ്ലീം ലീഗ് പിടിച്ചുനിന്നു. ഇടതുപക്ഷത്തിന് അനുകൂലമായി വലിയൊരു തരംഗം വന്ന തിരഞ്ഞെടുപ്പില്‍, കൊടുവള്ളിയില്‍ അതിജീവിക്കാന്‍ സാധിച്ചു എന്നത് വലിയ നേട്ടമായി കാണുന്നു.
തിരഞ്ഞെടുപ്പില്‍ കൃത്യമായ ധ്രുവീകരണമുണ്ടാക്കാന്‍ പിണറായി വിജയന്‍ ശ്രമിച്ചു. എസ് ഡി പി ഐ അടക്കമുള്ള സംഘടനകളെ അദ്ദേഹം പ്രോത്സാഹിപ്പിച്ചു. നേമത്ത് എസ് ഡി പി ഐ എടുത്ത നിലപാട് ഒരു മണ്ഡലത്തില്‍ മാത്രമായി എടുത്ത നിലപാടായി കാണുന്നില്ല. പല സ്ഥലത്തും അങ്ങനെയുള്ള അന്തര്‍ധാരകള്‍ ഉണ്ടായിട്ടുണ്ടെന്നും മുനീര്‍ കൂട്ടിച്ചേര്‍ത്തു.

 

 

---- facebook comment plugin here -----

Latest