Connect with us

Covid19

കൊവിഡ് സഹായ നിധി സ്വരൂപിച്ചു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കൈമാറുമെന്ന് ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍

Published

|

Last Updated

കോഴിക്കോട് | കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ കൊവിഡ്  സഹായ നിധി സ്വരൂപിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറുമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി തീരുമാനിച്ചു. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന വിവിധ വര്‍ഷങ്ങളിലായി ഹജ്ജ് കര്‍മ്മം  നിര്‍വഹിച്ചവര്‍, ഹാജിമാരെ മക്കയിലേക്ക് അനുഗമിച്ച വളണ്ടിയര്‍മാര്‍, ഹജ്ജ് സേവന മേഖലയില്‍ വര്‍ഷങ്ങളായി സേവനം ചെയ്യുന്ന ട്രൈനര്‍മാര്‍, ഹജ്ജ് ക്യാമ്പ് വളണ്ടീയര്‍മാര്‍, ഹജ്ജ് സെല്‍ അംഗങ്ങള്‍ തുടങ്ങിയവരില്‍ നിന്നും റമസാന്‍ മാസത്തില്‍ സംഭാവനകള്‍ സ്വരൂപിച്ചു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.

ഹജ്ജ് കമ്മിറ്റി മെമ്പര്‍മാരും മുന്‍ മെമ്പര്‍മാരും  മറ്റു സഹകാരികളും ഇതില്‍ ഭാഗവാക്കാകും. ഫണ്ട് കലക്ഷന് സംസ്ഥാനത്തെ വിവിധ ജില്ലകളിലായി മുന്നൂറില്‍പരം ഹജ്ജ് ട്രൈനര്‍മാരുടെയും വളണ്ടീയര്‍മാരുടെയും  സേവനം ഉപയോഗപ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. സംഭാവന നല്‍കുന്നവര്‍ക്ക് CMDRF ല്‍ നിന്നും ലഭിക്കുന്ന റെസിപ്റ്റും സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റും എത്തിച്ചു നല്‍കും. ഫണ്ട് സ്വരൂപിക്കുന്നതിനു സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കൊണ്ടോട്ടി ശാഖയില്‍ പ്രത്യേകമായി ബേങ്ക് അക്കൗണ്ട് ഹജ്ജ് കമ്മിറ്റി ആരംഭിച്ചിട്ടുണ്ട്.

QR കോഡ് സ്‌കാന്‍ ചെയ്‌തോ അക്കൗണ്ട് നമ്പറും IFSC കോഡും ഉപയോഗിച്ചോ ക്യാഷ് ട്രാന്‍സ്ഫര്‍ ചെയ്യാവുന്നതാണ്.

Bank Account Details
Name – Kerala State Haj Committee
Current Account No – 37236334895
IFSC Code – SBIN0070311