National
മാധ്യമപ്രവര്‍ത്തകന്‍ രോഹിത് സര്‍ദാന കൊവിഡ് ബാധിച്ച് മരിച്ചു
നോയിഡ | ആജ് തകിലെ മാധ്യമപ്രവര്‍ത്തകനും അവതാരകനുമായ രോഹിത് സര്‍ദാന കൊവിഡ് ബാധിച്ച് മരിച്ചു. 41 വയസായിരുന്നു. കൊവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഉത്തര്‍പ്രദേശിലെ നോയിഡയില്‍ വച്ചാണ് മരണം സംഭവിച്ചത്. സീ ടിവിയില്‍ നിന്ന് രാജിവെച്ച ശേഷം 2017ലാണ് അദ്ദേഹം ആജ് തകില്‍ ജോലിക്ക് കയറുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, കായിക മന്ത്രി കിരണ്‍ റിജിജു തുടങ്ങിയവര്‍ മരണത്തില്‍ അനുശോചിച്ചു.







