Connect with us

Kasargod

കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രാര്‍ഥനാ സമ്മേളനം ശനിയാഴ്ച

Published

|

Last Updated

കാസര്‍കോട് | ലോകമെമ്പാടും കൊവിഡ് മഹാമാരി പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ പ്രാര്‍ഥനാ സമ്മേളനവുമായി കേരള മുസ്ലിം ജമാഅത്ത് കാസര്‍കോട് ജില്ല. മെയ് 1ന് രാത്രി 10 മണിക്ക് ഓണ്‍ലൈനിലൂടെ നടക്കുന്ന പരിപാടിക്ക് ജില്ലാ പ്രസിഡന്റ് ബി എസ് അബ്ദുല്ലകുഞ്ഞി ഫൈസിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ക്യാബിനറ്റ് യോഗം അന്തിമരൂപം നല്‍കി.

ജില്ലയിലെ മുഴുവന്‍ യൂണിറ്റുകളും പങ്കാളികളാവും. പരിപാടിക്ക് കേരള മുസ്ലിം ജമാഅത്ത് ജില്ലാ ഉപാദ്ധ്യക്ഷന്‍ സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, എസ് വൈ എസ് ജില്ലാ വൈസ്.പ്രസിഡന്റ് സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവം, എസ് എസ് എഫ് സംസ്ഥാന ഡയറക്ടറേറ്റ് അംഗം സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ നേതൃത്വം നല്‍കും.

ക്യാബിനറ്റ് യോഗത്തില്‍ സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ പ്രാര്‍ഥന നടത്തി. സുലൈമാന്‍ കരിവള്ളൂര്‍ ചര്‍ച്ച അവതരിപ്പിച്ചു. മൂസല്‍ മദനി, അബ്ദുല്‍ ഹകീം ഹാജി കളനാട്, മദനി ഹമീദ് ഹാജി, കെ എച്ച് അബ്ദുല്ല മാസ്റ്റര്‍, യൂസുഫ് മദനി, സി എല്‍ ഹമീദ് ചര്‍ച്ചയില്‍ പങ്കെടുത്തു. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി സ്വാഗതവും കന്തല്‍ സൂപ്പി മദനി നന്ദിയും പറഞ്ഞു