Connect with us

Kerala

ട്രെയിനില്‍ ആക്രമണത്തിനിരയായ യുവതിയുടെ മൊബൈല്‍ ഫോണും തിരിച്ചറിയല്‍ കാര്‍ഡും കണ്ടെത്തി

Published

|

Last Updated

കൊച്ചി | പുനലൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ ആക്രമണത്തിനിരയായ യുവതിയുടെ നഷ്ടപ്പെട്ട മൊബൈല്‍ ഫോണും തിരിച്ചറിയല്‍ കാര്‍ഡും കണ്ടെത്തി. ഫോണ്‍ മുളന്തുരുത്തിക്ക് സമീപത്ത് വച്ചും തിരിച്ചറിയല്‍ കാര്‍ഡ് ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്ത് നിന്നുമാണ് കിട്ടിയത്. കഴിഞ്ഞ ദിവസം രാവിലെയാണ് മുളന്തുരുത്തി സ്വദേശിനിയായ യുവതിക്ക് നേരെ ആക്രമണമുണ്ടായത്. യുവതിയെ ആക്രമിച്ചത് നൂറനാട് സ്വദേശി ബാബുക്കുട്ടനാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റ് നിരവധി കേസുകളിലും പ്രതിയായ ഇയാള്‍ക്കായി തിരച്ചില്‍ നടന്നുവരികയാണ്.

യുവതിയെ കൈയേറ്റം ചെയത് പ്രതി മാലയും വളയും കൈക്കലാക്കുകയായിരുന്നു. ആക്രമണത്തെ തുടര്‍ന്ന് ട്രെയിനില്‍ നിന്ന് എടുത്തുചാടിയ യുവതിയുടെ തലക്ക് പരുക്കേറ്റിട്ടുണ്ട്. ഐ സി യുവില്‍ കഴിയുന്ന യുവതിയുടെ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

Latest