Connect with us

Health

പള്‍സ് ഓക്‌സി മീറ്റര്‍ ഉപയോഗിക്കേണ്ടതെങ്ങനെ?

Published

|

Last Updated

കൊവിഡ് വ്യാപനം ഉയരുന്നതിനൊപ്പം ഗുരുതരമല്ലാത്ത രോഗികളില്‍ പലരും വീട്ടില്‍ തന്നെയാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കുന്ന നിര്‍ദേശ പ്രകാരം ശ്വാസതടസ്സം നേരിടുന്നവര്‍ വീട്ടില്‍ പള്‍സ് ഓക്‌സി മീറ്ററും ഉപയോഗിക്കേണ്ടതുണ്ട്. രക്തത്തിലെ ഓക്‌സിജന്റെ അളവ് മനസ്സിലാക്കാനാണ് ഓക്‌സി മീറ്റര്‍. കൃത്യമായി എങ്ങനെ ഓക്‌സി മീറ്റര്‍ ഉപയോഗിക്കാമെന്ന് അറിയാം.

ഓക്‌സിമീറ്റര്‍ ഘടിപ്പിക്കുന്ന വിരലിലും നഖത്തിലും മൈലാഞ്ചിയോ ക്യൂട്ടക്‌സോ ഇല്ലെന്ന് ഉറപ്പുവരുത്തുക

കൈകള്‍ക്ക് സാധാരണ ശരീരോഷ്മാവ് ആണെന്ന് ഉറപ്പുവരുത്തുക. തണുത്ത് കിടക്കുകയാണെങ്കില്‍ ചൂടാക്കുക.

പള്‍സ് ഓക്‌സിമീറ്റര്‍ ഘടിപ്പിക്കുന്നതിന് മുമ്പായി വിശ്രമിക്കുകയും ശരീരം ശാന്തമായ അവസ്ഥിയിലുമാക്കുക

ചൂണ്ടുവിരലിലോ നടുവിരലിലോ ഓക്‌സിമീറ്റര്‍ ഘടിപ്പിക്കുക

ഹൃദയത്തിന് അടുത്തായി നെഞ്ചില്‍ കൈ വെക്കുക. കൈ ചലിപ്പിക്കാതിരിക്കുക

റീഡിംഗില്‍ സ്ഥിരത കൈവരിക്കുന്നതിന് കുറഞ്ഞത് ഒരു മിനുട്ട് ഓക്‌സിമീറ്റര്‍ ഘടിപ്പിക്കുക

ഘടിപ്പിച്ച് അഞ്ച് സെക്കന്‍ഡിന് ശേഷമുള്ള ഏറ്റവും വലിയ റീഡിംഗ് രേഖപ്പെടുത്തുക.