Connect with us

Kerala

സോളാര്‍ തട്ടിപ്പ്: സരിതക്ക് ആറ് വര്‍ഷം കഠിന തടവ്, 40,000 രൂപ പിഴ

Published

|

Last Updated

കോഴിക്കോട് | സോളാര്‍ കേസില്‍ സരിത നായര്‍ക്ക് ആറുവര്‍ഷം കഠിന തടവ്. 40,000 രൂപ പിഴയുമൊടുക്കണം. കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്നിന്റെതാണ് വിധി. കേസിലെ ഒന്നാം പ്രതി ബിജു രാധാകൃഷ്ണന്‍ ക്വാറന്റൈനില്‍ ആയതിനാല്‍ ശിക്ഷ പിന്നീട് പ്രഖ്യാപിക്കും.

കോഴിക്കോട്ടെ വ്യവസായി അബ്ദുല്‍ മജീദില്‍ നിന്ന് 42,70,000 രൂപ സരിതയും ബിജു രാധാകൃഷ്ണനും ചേര്‍ന്ന് തട്ടിയെടുത്തെന്നതാണ് കേസ്. സോളാര്‍ തട്ടിപ്പ് പരമ്പരയില്‍ ആദ്യം രജിസ്റ്റര്‍ ചെയ്ത കേസുകളിലൊന്നായിരുന്നു ഇത്. മാര്‍ച്ച് 23 ന് വിധി പറയേണ്ടിയിരുന്ന കേസ് സരിത ഹാജരാകാതിരുന്ന സാഹചര്യത്തില്‍ മാറ്റിവെക്കുകയായിരുന്നു. കേസില്‍ മൂന്നാം പ്രതി മണിമോനെ കോടതി വെറുതെ വിട്ടിരുന്നു.

Latest