Kerala
മന്‍സൂര്‍ വധം: ഒരാള്‍ കൂടി പിടിയില്‍
കണ്ണൂര്‍ | പാനൂര്‍ മന്‍സൂര്‍ വധക്കേസില്‍ ഒരു പ്രതിയെ കൂടി പോലീസ് പിടികൂടി. കടവത്തൂര്‍ സ്വദേശി പ്രശോഭാണ് പിടിയിലായത്. സി പി എം പ്രവര്‍ത്തകനാണ് ഇയാള്‍. പ്രശോഭാണ് ബോംബ് നിര്‍മിച്ച് നല്‍കിയതെന്ന് പോലീസ് പറയുന്നു. പ്രതിയുടെ വീട്ടില്‍ നിന്നും ആയുധങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പ് ദിവസം നടന്ന ആക്രമണത്തിലാണ് മന്‍സൂര്‍ കൊല്ലപ്പെട്ടത്. കേസിലെ മറ്റ് പ്രതികളായ ജാബിര്‍,എന്‍ അനൂപ്, നാസര്‍, ഇബ്‌റാഹിം എന്നിവര്‍ ഇപ്പോഴും ഒളിവിലാണ്.







