National
മെയ്, ജൂണ്‍ മാസങ്ങളില്‍ അഞ്ച് കിലോ ഭക്ഷ്യധാന്യം സൗജന്യമായി നല്‍കും; പ്രഖ്യാപനവുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി | രാജ്യം കൊവിഡ് രണ്ടാം തരംഗത്തിന്റെ പിടിയിലമര്‍ന്നിരിക്കെ സൗജന്യ റേഷന്‍ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. പ്രധാന്‍ മന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന (പി എം ജി കെ എന്‍) പദ്ധതി പ്രകാരം രണ്ട് മാസത്തേക്ക് അഞ്ച് കിലോ വീതം ഭക്ഷ്യധാന്യങ്ങള്‍ സൗജന്യമായി നല്‍കും. മെയ്, ജൂണ്‍ മാസങ്ങളിലാണ് ഭക്ഷ്യധാന്യ വിതരണമുണ്ടാകുക. 80 കോടി ഗുണഭോക്താക്കള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. 26,000 കോടി രൂപയാണ് ഇതിനായി നീക്കിവെക്കുന്നത്.
കൊവിഡ് വ്യാപനം രൂക്ഷമായ പത്ത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാന മന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രഖ്യാപനം.
---- facebook comment plugin here -----