Connect with us

National

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ 3,14,835; മരണം 2,104

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ് രണ്ടാം തരംഗം ആശങ്ക പരത്തവെ രാജ്യത്തെ പ്രതിദിന കൊവിഡ് രോഗബാധിതരുടെ എണ്ണം 3.15 ലക്ഷത്തിനോടടുത്തു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 3,14,835 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 2,104 പേർ കൊവിഡ് ബാധിച്ച് മരിച്ചു. പന്ത്രണ്ട് സംസ്ഥാനങ്ങളിൽ കൊവിഡ് ബാധിതരുടെ എണ്ണം പതിനായിരം കടന്നു.ലോകത്തെ ഏറ്റവും വലിയ പ്രതിദിന വര്‍ധനയാണിത്. ഇന്ത്യയിൽ ഇതുവരെ 1,59,30,965 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 1,34,54,880 പേർ രോഗമുക്തി നേടി. കൊവിഡ് ബാധിച്ച് 1,84657 പേർ ഇതുവരെ മരിച്ചു. ഇരുപത്തിരണ്ട് ലക്ഷത്തിലധികം പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്പുതിയ കണക്കുകള്‍ പ്രകാരം അമേരിക്കയെയും പിന്നിട്ട് ഇന്ത്യ കൊവിഡ് വ്യാപനത്തില്‍ മുന്നോട്ട് പോയിരിക്കുകയാണ്. നേരത്തേ കൊവിഡ് വ്യാപനത്തില്‍ ഇന്ത്യ ബ്രസീലിനെ മറികടന്നിരുന്നു. ഇതോടെ കൊവിഡ് ബാധിതരുടെ എണ്ണം ഇന്ന് 30 ലക്ഷം കടക്കും.

രാജ്യത്ത് 100 ല്‍ 19 പേര്‍ക്കെന്ന വിധമാണ് ഇപ്പോഴത്തെ രോഗബാധ. പ്രതിദിന മരണവും കഴിഞ്ഞ ദിവസം രണ്ടായിരം പിന്നിട്ടിരുന്നു. രോഗവ്യാപനം രൂക്ഷമാകുമ്പോള്‍ വാക്‌സീന്‍, ഓക്‌സിജന്‍ പ്രതിസന്ധിയും രാജ്യത്തെ ആശങ്കയിലാക്കിയിരിക്കുകയാണ്.

ഇതിനിടെ കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നായ റെംഡിസിവിറിന്റെ ഉത്പാദന പരിധി കേന്ദ്രം കൂട്ടി. 38 ലക്ഷം വയലില്‍ നിന്നും 78 ലക്ഷം വയലാക്കിയാണ് ഉത്പാദന പരിധി ഉയര്‍ത്തിയത്. കടുത്ത പ്രതിസന്ധി നേരിടുന്ന മഹാരാഷ്ട്രയിലേക്ക് റെംഡിസിവിറിന്റെ ഭൂരിഭാഗം ഡോസും എത്തിക്കും. കൂടുതലായി 20 മരുന്നുല്‍പ്പാദനകേന്ദ്രങ്ങള്‍ക്കും കേന്ദ്രം അനുമതി നല്‍കിയിട്ടുണ്ട്.

---- facebook comment plugin here -----

Latest