Covid19
രാജ്യത്ത് കൊവിഡ് കുതിച്ചുയരുന്നു; 24 മണിക്കൂറിനിടെ രണ്ടര ലക്ഷത്തിലേറെ പേര്‍ക്ക് കൊവിഡ്, 1761 മരണം

ന്യൂഡല്‍ഹി | രാജ്യത്ത് 24 മണിക്കൂറിനിടെ 2,59,170 പേര്‍ക്ക് കൊവിഡ്- 19 സ്ഥിരീകരിച്ചു. 1,761 പേര്‍ മരിച്ചു. 1,54,761 പേര്‍ രോഗമുക്തരായിട്ടുമുണ്ട്.
രാജ്യത്ത് നിലവില്‍ 20 ലക്ഷത്തിലേറെ പേര്‍ കൊവിഡ് ബാധിച്ച് ചികിത്സയിലും വീട്ടുനിരീക്ഷണത്തിലുമായി കഴിയുന്നുണ്ട്. ലോകത്ത് അമേരിക്ക കഴിഞ്ഞാല്‍ കൂടുതല്‍ രോഗം റിപ്പോര്‍ട്ട് ചെയ്ത രാജ്യമാണ് ഇന്ത്യ. പ്രതിദിന കൊവിഡ് കേസുകളിലും ലോകത്ത് മുന്നിലാണ്.
കഴിഞ്ഞ പത്ത് ദിവസത്തിനിടെ കൊവിഡ് ബാധിച്ചവരുടെ എണ്ണം ഇരട്ടിയോളമായിട്ടുണ്ട്.
---- facebook comment plugin here -----