Connect with us

Covid19

കൊവിഡ് വായുവിലൂടെയും പകര്‍ന്നേക്കാം; മുന്നറിയിപ്പുമായി ഡോ. രണ്‍ദീപ് ഗുലേറിയ

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ് വായുവിലൂടെയും പകര്‍ന്നേക്കാമെന്ന മുന്നറിയിപ്പുമായി എയിംസ് ഡയറക്ടറും കൊവിഡ് ദൗത്യസംഘാംഗവുമായ ഡോ. രണ്‍ദീപ് ഗുലേറിയ. അടച്ചിട്ട മുറികളില്‍ ആള്‍ക്കൂട്ടം പാടില്ലെന്നും ഡോ. ഗുലേറിയ പറഞ്ഞു. ജനങ്ങള്‍ സര്‍ജിക്കല്‍ മാസ്‌കോ, ഡബിള്‍ ലെയര്‍ മാസ്‌കോ നിര്‍ബന്ധമായും ഉപയോഗിക്കണം.
രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകള്‍ ഇതാദ്യമായി രണ്ടര ലക്ഷം കടന്നതിനിടെയാണ് ഗുലേറിയുടെ പ്രസ്താവന.

2,61,501 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 1,501ഓളം പേര്‍ക്ക് ഇന്നലെ മാത്രം ജീവഹാനി സംഭവിച്ചു. തുടര്‍ച്ചയായി നാലാം ദിവസമാണ് രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷം പിന്നിടുന്നത്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,77,150 ആയി ഉയര്‍ന്നു. 18,01,316 സജീവ കേസുകളുണ്ട്. രണ്ടാം തരംഗത്തില്‍ കൊവിഡ് വൈറസിന്റെ ജനിതകമാറ്റം വന്ന ഇന്ത്യന്‍ വകഭേദം നിരവധി സാംപിളുകളില്‍ കണ്ടെത്തിയെന്നാണ് വിവരം.

Latest