Connect with us

Covid19

കേരളത്തിലെത്തുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി

Published

|

Last Updated

തിരുവനന്തപുരം | രാജ്യത്തിന് പുറത്തു നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തില്‍ എത്തുന്നവര്‍ക്ക് കൊവിഡ് പരിശോധന നിര്‍ബന്ധമാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. വരുന്നവര്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുകള്‍ കരുതണം.

കേരളത്തിലെത്തിയ ശേഷം ആര്‍ടിപിസിആര്‍ നടത്താം. ഇവിടെയെത്തി 24 മണിക്കൂറിനുള്ളില്‍ ആര്‍ടിപിസിആറിന് വിധേയരാകണം. ഫലം വരുന്നതും വരെ ക്വാറന്റൈനില്‍ കഴിയണം. വാക്‌സിനെടുത്തവര്‍ക്കും നിര്‍ദേശം ബാധകമാണ്.