Connect with us

Gulf

രൂപയുടെ മൂല്യം ഇടിയുന്നു; നാട്ടിലേക്ക് പണം അയക്കാന്‍ തിരക്ക് കൂട്ടി പ്രവാസികള്‍

Published

|

Last Updated

കുവൈത്ത് സിറ്റി | രൂപയുടെ മൂല്യം ഇടിഞ്ഞതോടെ ദിനാര്‍-രൂപ വിനിമയ നിരക്കിലെ നേട്ടം പ്രയോജനപ്പെടുത്തി പ്രവാസികള്‍. ഉയര്‍ന്ന നിരക്ക് ലഭ്യമായതോടെ മിക്ക ധനവിനിമയ സ്ഥാപനങ്ങളിലും നാട്ടിലേക്ക് പണമയക്കുന്നതിനായി പ്രവാസികളുടെ തിരക്കാണ് അനുഭവപ്പെടുന്നത്. നാട്ടിലേക്ക് പണം അയക്കുന്നത് വര്‍ദ്ധിച്ചതായി പണമിടപാട് സ്ഥാപനങ്ങളും വ്യക്തമാക്കുന്നു.

ഒരു കുവെെത്ത് ദിനാറിന് 248 രൂപയാണ് ഇന്നത്തെ വിനിമയ നിരക്ക്. റമസാനും വിഷുവും ഒരുമിച്ചെത്തിയതും നാട്ടിലേക്കുള്ള പണമൊഴുക്ക് വര്‍ദ്ധിക്കാന്‍ കാരണമായിട്ടുണ്ട്. ഭൂരിഭാഗം പേരും വീട്ടുചെലവുകള്‍ക്ക് വേണ്ടിയാണ് നാട്ടിലേക്ക് പണമയച്ചതെങ്കില്‍ ചെറിയൊരു വിഭാഗം ആളുകള്‍ നിക്ഷേപം മുന്നില്‍ കണ്ടുകൊണ്ടാണ് പണമയച്ചിട്ടുള്ളത്. ഈ തിരക്ക് രൂപയുടെ വിനിമയ നിരക്ക് ഉയരുന്നത് വരെയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കുവൈത്തിലെ പ്രവാസികള്‍.

രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വിലയില്‍ വര്‍ദ്ധനവുണ്ടായതും ഡോളര്‍ കരുത്താര്‍ജ്ജിച്ചതുമാണ് രൂപക്ക് തിരിച്ചടിയായത്.

അന്‍വര്‍ സി ചിറക്കമ്പം

Latest