Connect with us

Education

വിറാസ് ഫൈനൽ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

Published

|

Last Updated

അബ്ദുന്നാസർ, അബ്ദുൽഹക്കീം

നോളജ് സിറ്റി | മർകസ് നോളേജ് സിറ്റിയിൽ പ്രവർത്തിക്കുന്ന വേൾഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ഇൻ അഡ്വാൻസ്ഡ് സയൻസസ് (വിറാസ്) ഫൈനൽ പരീക്ഷാ ഫലങ്ങൾ പ്രസിദ്ധീകരിച്ചു. മാസ്റ്റേഴ്സ് ഇൻ ഇസ്ലാമിക് സ്റ്റഡീസ് ആൻഡ് മോഡേൺ ലോസ്,  ബാച്‌ലർ ഇൻ ഇസ്ലാമിക് സയൻസസ്  എന്നീ കോഴ്‌സുകളുടെ ഫലങ്ങളാണ് പ്രസിദ്ധീകരിച്ചത്.

മാസ്റ്റേഴ്സ് വിഭാഗത്തിൽ അൽ വാരിസ് അബ്ദുൽ നാസിർ സഖാഫി, അല്‍ വാരിസ് നദീം സഖാഫി , അല്‍ വാരിസ് മുഹമ്മദ് റിയാസ് സഖാഫി എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. ബാച്ലർ വിഭാഗത്തിൽ അൽവാരിസ് അബ്ദുൽ ഹകീം നൂറാനി ഒന്നാം സ്ഥാനവും മുഹമ്മദ് സുഫിയാന്‍ നൂറാനി, മുഹമ്മദ് സിനാന്‍ നൂറാനി എന്നിവര്‍ രണ്ടാം സ്ഥാനവും ജുനൈദ് നൂറാനി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

പരീക്ഷാ ഫലം www.wiras.in എന്ന സൈറ്റിൽ ലഭ്യമാണ്.

 

Latest