Connect with us

Kerala

തനിക്കെതിരായ പരാതിക്ക് പിന്നില്‍ പൊളിറ്റിക്കല്‍ ക്രിമിനല്‍ സംഘം: മന്ത്രി ജി സുധാകരന്‍

Published

|

Last Updated

ആലപ്പുഴ | തനിക്കെതിരായ മുന്‍ പഴ്‌സണല്‍ സ്റ്റാഫംഗത്തിന്റെ ഭാര്യയുടെ പരാതിക്ക് പിന്നില്‍ പൊളിറ്റിക്കല്‍ ക്രിമിനലുകളായ ഒരു സംഘമെന്ന് മന്ത്രി ജി സുധാകരന്‍. പരാതിയില്‍ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും മന്ത്രി ജി സുധാകരന്‍ പറഞ്ഞു. അവര്‍ പൊലീസില്‍ പരാതി നല്‍കിയതിനു പിന്നില്‍ മറ്റ് ലക്ഷ്യങ്ങളാണുള്ളത്. തന്റെ സംശുദ്ധമായ രാഷ്ട്രീയ പ്രവര്‍ത്തനത്തെ അപമാനിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.

പരാതി ഉന്നയിച്ച പേഴ്സണല്‍ സ്റ്റാഫിന്റെ ഭാര്യയെ തനിക്ക് അറിയില്ല. സ്റ്റാഫ് അംഗം ജോലിക്ക് കൃത്യമായി ഹാജരായിരുന്നില്ല. തനിക്കെതിരെ അവരെ ഉപയോഗിച്ചു എന്നാണ് താന്‍ പറഞ്ഞത്. താന്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ല. ആരെയും മോശമായി പറഞ്ഞിട്ടില്ല.

കുടുംബത്തെ വരെ ആക്ഷേപിക്കാന്‍ ശ്രമം നടന്നു. പഴ്‌സണല്‍ സ്റ്റാഫിനെതിരെ നടപടിയെടുക്കാന്‍ താന്‍ ആവശ്യപ്പെട്ടിട്ടില്ല. ഭാര്യക്കോ മകനോ വേണ്ടി എവിടെയും ഇടപെട്ടിട്ടില്ല എന്നും സുധാകരന്‍ പറഞ്ഞു.

മന്ത്രി ജി സുധാകരന് എതിരെ മുന്‍ പഴ്‌സണല്‍ സ്റ്റാഫംഗത്തിന്റെ ഭാര്യ നല്‍കിയ പരാതി പിന്‍വലിച്ചെന്ന് പോലീസ് പറഞ്ഞിരുന്നു. എന്നാല്‍, പരാതി പിന്‍വലിക്കില്ലെന്ന് പരാതിക്കാരി മാധ്യമങ്ങളോട് പ്രതികരിച്ചു.

---- facebook comment plugin here -----

Latest