Connect with us

International

റഷ്യക്കെതിരെ ഉപരോധ നീക്കവുമായി അമേരിക്ക

Published

|

Last Updated

വാഷിംഗ്ടണ്‍ | ലോകത്തെ വലിയ സാമ്പത്തിക ശക്തികളായ അമേരിക്കയും റഷ്യയും തമ്മിലുള്ള ശത്രുത പുതിയ തലത്തിലേക്ക്. റഷ്യന്‍ സര്‍ക്കാറിന്റെ സൈബര്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ആറ് കമ്പനികള്‍ക്ക് അമേരിക്ക ഉപരോധമേര്‍പ്പെടുത്തി. പത്ത് റഷ്യന്‍ നയതന്ത്രജ്ഞരെ രാജ്യത്ത് നിന്ന് അമേരിക്ക പുറത്താക്കുകയും ചെയ്തു. അമേരിക്കയിലെ നിരവധി ഫെഡറല്‍ ഏജന്‍സികളെ ഹാക്ക് ചെയ്തതിനും കഴിഞ്ഞ പ്രസിഡന്റ് തിതരഞ്ഞെടുപ്പില്‍ നടത്തിയ ഇടപെടലും കണക്കിലെടുത്താണ് റഷ്യക്കെതിരെ ജോ ബൈഡന്‍ സര്‍ക്കാറിന്റെ നീക്കമെന്നാണ് റിപ്പോര്‍ട്ട്.

സോളാര്‍വിന്റ്സ് എന്ന പേരില്‍ അറിയപ്പെട്ട റഷ്യ നടത്തിയ ഹാക്കിങ്ങിനെതിരെയാണ് കമ്പനികള്‍ക്ക് ഉപരോധമേര്‍പ്പെടുത്തിയിരിക്കുന്നത്. ഈ ഹാക്കിങ്ങിന് റഷ്യന്‍ ഇന്റലിജന്‍സ് ഏജന്‍സിയായ എസ് നവി ആറുമായി ബന്ധമുണ്ടെന്നാണ് അമേരിക്കയുടെ വാദം. ഇതു കൂടാതെ വ്യക്തികളും സ്ഥാപനങ്ങളുമടക്കം 32 പേര്‍ക്കെതിരെയും ഉപരോധമേര്‍പ്പെടുത്തിയിട്ടുണ്ട്.

 

 

Latest