Connect with us

Kerala

നരിക്കുനി തച്ചൂർ താഴത്ത് വീടിന് തീപ്പിടിച്ചു

Published

|

Last Updated

പ്രതീകാത്മക ചിത്രം

നരിക്കുനി |കോഴിക്കോട് ജില്ലയിലെ നരിക്കുനിക്ക് സമീപം പുല്ലാളൂർ തച്ചൂർ താഴത്ത് വീടിന് തീപ്പിടിച്ചു. നാര്യച്ചാൽ റോഡിൽ ശരവണ വിശ്വനാദിന്റെ സങ്കേതം എന്ന വീടിനാണ് തീ പിടിച്ചത്. ബുധനാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം.

ടെറസ്സിട്ട വീട്ടിലെ റൂമിലാണ് തീപിടുത്തമുണ്ടായത്. അപകട സമയത്ത് വീട്ടിൽ ആളുണ്ടായിരുന്നില്ല. കട്ടിൽ, കിടക്ക, അലമാര, കമ്പ്യൂട്ടർ,
പ്രിൻറർ തുടങ്ങിയവ കത്തി നശിച്ചു. കാരണം വ്യക്തമല്ല.
വീടിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. നരിക്കുനിയിൽ നിന്ന് സ്റ്റേഷൻ ഓഫീസർ റോബി വർഗീസിന്റെ നേതൃത്വത്തിൽ എത്തിയ അഗ്നിശമന സേന തീയണച്ചു. വെള്ളിമാട്കുന്ന് ഫയർസ്റ്റേഷനിൽ നിന്ന് ഒരു യൂണിറ്റും സ്ഥലത്തെത്തി.