Connect with us

Covid19

മഹാരാഷ്ട്രയില്‍ ഇന്ന് മുതല്‍ 15 ദിവസത്തേക്ക് നിരോധനാജ്ഞ

Published

|

Last Updated

മുംബൈ | രാജ്യത്ത് കൊവിഡ് ഏറ്റവും തീവ്രമായ മഹാരാഷ്ട്രയില്‍ ഇന്ന് മുതല്‍ 15 ദിവസത്തേക്ക് നിരോധനാജ്ഞ. ഇന്ന് രാത്രി എട്ട് മണി മുതല്‍ നിയമം പ്രാബല്ല്യത്തില്‍ വരും. ലോക്ക്ഡൗണ്‍ ഇപ്പോള്‍ പ്രഖ്യാപിക്കുന്നില്ലെങ്കിലും ഇതിന് സമാനമായ നിയന്ത്രണമായിരിക്കു നിരോധനാജ്ഞയിലുണ്ടാകുകയെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അറിയിച്ചു. സംസ്ഥാനം അപകടകരമായ പൊട്ടിത്തെറിയുടെ വക്കിലാണ്. കൊവിഡിനെതിരായ യുദ്ധം വീണ്ടും ആരംഭിച്ചു.

ബുധനാഴ്ച മുതല്‍ സംസ്ഥാനത്തുടനീളം നാലില്‍ അധികം ആളുകളുടെ ഒത്തുചേരല്‍ നിരോധിച്ചു. രാവിലെ ഏഴ് മുതല്‍ രാത്രി എട്ടു വരെ മെഡിക്കല്‍ സേവനങ്ങള്‍, ബേങ്കുകള്‍, മാധ്യമങ്ങള്‍, ഇ-കൊമേഴ്സ്, ഇന്ധനം എന്നിങ്ങനെ അവശ്യ സേവനങ്ങള്‍ മാത്രമേ അനുവദിക്കൂ. ഹോട്ടലുകളില്‍ പാഴ്‌സല്‍ സര്‍വീസ് അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.