Connect with us

Techno

വാട്ട്‌സാപ്പില്‍ പുതിയ അപകടം; ആര്‍ക്കും നിങ്ങളുടെ അക്കൗണ്ട് ഡിലീറ്റ് ചെയ്യാം

Published

|

Last Updated

ന്യൂയോര്‍ക്ക് | നിങ്ങളുടെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് അക്കൗണ്ട് ആര്‍ക്കും റദ്ദാക്കാവുന്ന അപായ സാധ്യത വാട്ട്‌സാപ്പില്‍ കണ്ടെത്തി. ഇങ്ങനെ ഡിലീറ്റ് ചെയ്താല്‍ അക്കൗണ്ട് വീണ്ടും ആക്ടിവേറ്റ് ചെയ്യുന്നതില്‍ നിന്ന് തടയാനും ഹാക്കര്‍മാര്‍ക്ക് സാധിക്കും. സുരക്ഷാ ഗവേഷകരായ ലൂയിസ് മാര്‍ക്വെസ് കാര്‍പിന്റെറോ, ഏണസ്‌റ്റോ കനാലിസ് എന്നിവരാണ് ആപ്പിലെ ഈ വീഴ്ച കണ്ടെത്തിയത്.

അക്കൗണ്ടില്‍ ടു ഫാക്ടര്‍ ഒതന്റിക്കേഷന്‍ (2 എഫ് എ) സുരക്ഷയുണ്ടെങ്കിലും ഹാക്കര്‍മാര്‍ക്ക് ഇങ്ങനെ അക്കൗണ്ട് ഡിലീറ്റ് ചെയ്യാം. പ്രധാനമായും ആപ്പിലെ രണ്ട് വീഴ്ചകളാണ് ഇതിന് കാരണം. വാട്ട്‌സാപ്പിലെ നിങ്ങളുടെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് ഹാക്കര്‍മാര്‍ക്ക് അവരുടെ ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യാമെന്നതാണ് ഒന്നാമത്തെ പഴുത്.

ടു സ്റ്റെപ് വെരിഫിക്കേഷന്‍ വഴി വാട്ട്‌സാപ്പ് അക്കൗണ്ടില്‍ സ്വന്തം ഇ മെയില്‍ മേല്‍വിലാസം രജിസ്റ്റര്‍ ചെയ്താല്‍ ഈ ആക്രമണത്തില്‍ നിന്ന് സുരക്ഷിതമാകാമെന്ന് വാട്ട്‌സാപ്പ് വക്താവ് പറഞ്ഞു. അതേസമയം, ഈ പഴുത് ഏതെങ്കിലും ഹാക്കര്‍മാര്‍ ചൂഷണം ചെയ്തിട്ടുണ്ടോയെന്നത് വ്യക്തമല്ല. ലോകത്തുടനീളം 200 കോടി ഉപയോക്താക്കളാണ് വാട്ട്‌സാപ്പിനുള്ളത്. അതിനാല്‍ വന്‍തോതില്‍ ഡാറ്റാബേസ് വാട്ട്‌സാപ്പിനുണ്ട്.

Latest