Connect with us

International

പെറുവില്‍ വാഹനാപകടം; 20 മരണം

Published

|

Last Updated

ലിമ | പെറുവില്‍ വാഹനാപകടത്തില്‍ 20 പേര്‍ക്ക് ജീവഹാനി. അപകടത്തില്‍ 14 പേര്‍ക്ക് പരുക്കേറ്റു. വടക്കന്‍ അന്‍കാഷ് മേഖലയിലെ സിഹുവാസ് പ്രവിശ്യയില്‍ പ്രാദേശിക സമയം തിങ്കളാഴ്ച രാവിലെ ഏഴിനാണ് അപകടമുണ്ടായത്.

തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തവര്‍ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് തലകീഴയായി മറിയുകയായിരുന്നു. 18 പേര്‍ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ഫമ ടൂര്‍സ് എസ്എ കമ്പനിയുടെ ബസാണ് അപകടത്തില്‍പെട്ടത്.

ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്തശേഷം ഹുവാന്‍ചൈലോ, പരോബാംബ പ്രദേശങ്ങളില്‍നിന്ന് ചിംബോട്ടിലേക്കും ലിമയിലേക്കും മടങ്ങിയവര്‍ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തില്‍പെട്ടതെന്ന് പ്രാദേശിക റേഡിയോ റിപ്പോര്‍ട്ട് ചെയ്തു.

---- facebook comment plugin here -----

Latest