Connect with us

Kerala

സംസ്ഥാനത്ത് രാജ്യസഭാ തിരഞ്ഞെടുപ്പ് ഈ മാസം 30ന്

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ഒഴിവുവന്ന മൂന്ന് സീറ്റുകളിലേക്കുള്ള രാജ്യസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 30ന് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു. രാജ്യസഭാ തിരഞ്ഞെടുപ്പ് നടപ്പ് നിയമസഭയുടെ കാലാവധിക്കുള്ളില്‍ നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ട് മണിക്കൂറുകൾക്കകമാണ് കമ്മീഷന്റെ പ്രഖ്യാപനം.  നാളെ മുതല്‍ ആരംഭിക്കുന്ന പത്രികാ സമര്‍പ്പണം ഈ മാസം 20 വരെ നടത്താം. 21നാണ് സൂക്ഷ്മ പരിശോധന. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി 23 ആണ്.

നേരത്തെ ഏപ്രില്‍ 12ന് തിരഞ്ഞെടുപ്പ് നടത്താന്‍
തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചിരുന്നുവെങ്കിലും വിജ്ഞാപനം പുറപ്പെടുവിക്കുന്ന ദിവസം തിരഞ്ഞെടുപ്പ്നീട്ടിവെക്കുന്നതായി ഉത്തരവിറക്കുകയായിരുന്നു. ഇതിനെതിരെ സി പി എമ്മും നിയമസഭാ സെക്രട്ടറിയും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

നടപടികള്‍ പൂര്‍ത്തിയാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കോടതി നിര്‍ദേശം നല്‍കി. നിലവിലുള്ള നിയമസഭാംഗങ്ങള്‍ക്കാണ് വോട്ടവകാശമെന്നും അവരാണ് മൂന്ന് രാജ്യസഭാംഗങ്ങളെ തിരഞ്ഞെടുക്കേണ്ടതെന്നുമാണ് ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്. മെയ് രണ്ടിനാണ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നത്.