Connect with us

Kerala

മന്‍സൂര്‍ വധം; മരിക്കുന്നതിന് അല്‍പ്പം മുമ്പ് വരെ രതീഷ് നാലാം പ്രതിക്കൊപ്പമുണ്ടായിരുന്നുവെന്ന് വിവരം

Published

|

Last Updated

കോഴിക്കോട് | പാനൂര്‍ മന്‍സൂര്‍ കൊലക്കേസിലെ രണ്ടാം പ്രതി രതീഷ് മരിക്കുന്നതിന് അല്‍പ്പം മുമ്പ് വരെ നാലാം പ്രതി ശ്രീരാഗിനൊപ്പമാണ് കഴിഞ്ഞിരുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് പോലീസിന്റെ സൈബര്‍ ടീം നടത്തിയ അന്വേഷണത്തിലാണ് ചെക്യാട് ഭാഗത്ത് ഇവര്‍ ഒരുമിച്ച് ഒളിവില്‍ കഴിഞ്ഞിരുന്നതായി വിവരം ലഭിച്ചത്.
പോലീസ് കസ്റ്റഡിയിലുള്ള ഒന്നാം പ്രതി ഷിനോസ് ഒഴികെയുള്ള നാല് പ്രതികളും ചെക്യാട് ഭാഗത്ത് ഒന്നിച്ചുണ്ടായിരുന്നുവെന്നും ഇതില്‍ ശ്രീരാഗ് ആണ് രതീഷിനൊപ്പം കൂടുതല്‍ സമയം ഉണ്ടായിരുന്നതെന്നും അറിവായിട്ടുണ്ട്.

രതീഷിന്റെ മൃതദേഹത്തിന് സമീപത്ത് വെച്ച് ലഭിച്ച പേപ്പറിലെഴുതിയ മൊബൈല്‍ നമ്പറുകള്‍, രതീഷിന്റെ മൊബൈല്‍ നമ്പറിലേക്കും മറ്റ് പ്രതികളുടെ നമ്പറുകളിലേക്കും വന്ന കോളുകള്‍ തുടങ്ങിയവ പരിശോധിച്ചാണ് പ്രതികള്‍ ഒന്നിച്ച് ഉണ്ടായിരുന്നുവെന്ന് പോലീസ് കണ്ടെത്തിയത്.

 

---- facebook comment plugin here -----

Latest